BREAKING NEWS
dateSAT 14 MAR, 2026, 8:12 PM IST
dateSAT 14 MAR, 2026, 8:12 PM IST
back
Homesections
sections
SREELAKSHMI
Wed Jul 02, 2025 09:49 AM IST
പരീക്ഷയ്‌ക്ക് തോൽക്കുമോയെന്ന പേടി; പി ജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
NewsImage

കൊച്ചി: പി ജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ സ്വദേശിനി അക്ഷരയാണ് (23) മരിച്ചത്. പരീക്ഷയ്‌ക്ക് തോൽക്കുമോയെന്ന മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ടുകൾ. കുറുപ്പംപടിയിലെ സ്വകാര്യ കോളേജിൽ എം എസ് ഡബ്ല്യൂ വിദ്യാർത്ഥിനിയാണ്.

ഇന്നലെ പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങമരിച്ചനിലയിലാണ് അക്ഷരയെ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരീക്ഷ പ്രതീക്ഷിച്ച രീതിയിൽ എഴുതാനായില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE