BREAKING NEWS
dateFRI 31 JAN, 2025, 9:31 PM IST
dateFRI 31 JAN, 2025, 9:31 PM IST
back
Homeregional
regional
SREELAKSHMI
Thu Jan 30, 2025 12:55 PM IST
ഭർത്താവ് വാക്കത്തിയെടുത്ത് ഭാര്യയെ വെട്ടി, പിടിച്ചു മാറ്റാൻ വന്ന രണ്ട് പേർക്കും വെട്ടേറ്റു
NewsImage

കൊല്ലം: ശക്തികുളങ്ങരയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ശക്തികുളങ്ങര സ്വദേശി രമണി. സഹോദരി സുഹാസിനി. സുഹാസിനിയുടെ മകന്‍ സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രമണിയുടെ ഭര്‍ത്താവ് അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കാരണമെന്ന് പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. രമണിയുടെ വീട്ടില്‍ വെച്ചായിരുന്നു ആക്രമണമുണ്ടായത്. അപ്പുക്കുട്ടനും ഭാര്യയും തമ്മില്‍ ദീര്‍ഘകാലമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് ഇരുവരും വഴക്കിടുകയും അപ്പുക്കുട്ടന്‍ വാക്കത്തിയെടുത്ത് തലയില്‍ വെട്ടുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് തൊട്ടടുത്ത് താമസിക്കുന്ന രമണിയും സൂരജും എത്തി ഇയാളെ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ അപ്പുക്കുട്ടന്‍ ഇവരെയും വെട്ടുകയായിരുന്നു.അപ്പുക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തു. രമണി, സുഹാസിനി, സൂരജ് എന്നിവരെ ആശുപത്രിയിലെത്തിച്ചു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE