പത്തനംതിട്ട: ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുനാട് മാമ്പാറ സ്വദേശി ജിതിനാണ് (36) മരിച്ചത്. രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ജിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മറ്റ് രണ്ട് പേർക്കും പരിക്കേറ്റിട്ടുണ്ട്.
ബൈക്കിന്റെ വെളിച്ചം മുഖത്തടിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കു മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ജിതിന്റെ മൃതദേഹം പൊലീസ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്രി. പൊലീസ് അന്വേഷണമാരംഭിച്ചു.