BREAKING NEWS
dateTUE 1 JUL, 2025, 11:34 PM IST
dateTUE 1 JUL, 2025, 11:34 PM IST
back
Homepolitics
politics
SREELAKSHMI
Mon Jun 09, 2025 10:01 PM IST
ഗായകൻ ഖാലിദ് വടകര ഖത്തറിൽ നിര്യാതനായി
NewsImage

ദോഹ: ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ നിറസാന്നിധ്യമായിരുന്ന ഖാലിദ് വടകര (66) ദോഹയിൽ നിര്യാതനായി. വടകര സ്വദേശിയാണ് ഇദ്ദേഹം.

അസുഖബാധിതനായി ചികിത്സയിലിരിക്കെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. സൂഖ് വാഖിഫിലെ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന ഖാലിദ് കഴിഞ്ഞ 35 വർഷത്തിലേറെയായി ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്കിടയിലെ സ്വീകാര്യനായ ഗായകനും സംഗീത സംവിധായകനുമായിരുന്നു.

പ്രവാസി മെഹ്ഫിൽ സദസ്സുകളിൽ തന്റെ മനോഹരമായ ശബ്ദവും ഹാർമോണിയം താളവുംകൊണ്ട് മേൽവിലാസം കുറിച്ച കലാകാരനായ ഖാലിദ്, ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് ശ്രദ്ധേയനായത്. നിരവധി പ്രവാസി ഗാനരചയിതാക്കളുടെ വരികൾക്ക് സംഗീതവും നൽകി.ഉരുണിന്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ സീനത്ത്. മക്കൾ: ജസീല, ജസ്ന, ബായിസ്. മരുമകൻ: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE