BREAKING NEWS
dateWED 2 JUL, 2025, 12:21 PM IST
dateWED 2 JUL, 2025, 12:21 PM IST
back
Homesports
sports
SREELAKSHMI
Tue Jul 01, 2025 01:16 PM IST
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു; ചികിത്സയ്ക്ക് ഏഴംഗ വിദഗ്ധസംഘം
NewsImage

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. പട്ടം എസ്.യു.ടി. ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

എസ്.യു.ടി. ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘത്തിനുപുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് ഏഴ് വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം സർക്കാരിന്റെ പ്രത്യേക നിർദേശപ്രകാരം എസ്.യു.ടി. ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ നൽകിവരുന്ന വെന്റിലേറ്റർ സപ്പോർട്ട്, സിആർആർടി, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റംവരുത്താനുമാണ് തീരുമാനമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE