ടെലിവിഷൻ താരങ്ങളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി സീരിയലുകളിലും സിനിമകളിലും വേഷമിട്ട നടൻ ക്രിസ് വേണുഗോപാൽ ഒരു മോട്ടിവേഷണൽ സ്‌പീക്കർ കൂടിയാണ്. സീരിയലുകളിൽ നെഗറ്റീവും ക്യാരക്ടർ വേഷങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയാണ് ദിവ്യ ശ്രീധർ.
'പത്തരമാറ്റ്' എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ദിവ്യയുടെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ക്രിസിന്റെ കസിൻ വഴി വന്ന ആലോചനയാണ്. തുടർന്ന് മക്കളുമായി ആലോചിച്ച ശേഷം വിവാഹവുമായി മുന്നോട്ടുപോകാൻ ദിവ്യ തീരുമാനിക്കുകയായിരുന്നു.ആദ്യ വിവാഹം പരാജയം ആയിരുന്നുവെന്നും ദിവ്യ ശ്രീധർ പറഞ്ഞു.