ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം ഫോളോ ചെയ്ത് മഞ്ജു വാര്യരും മകള്‍ മീനാക്ഷിയും. മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞതിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസിക്കുന്നത്.
ദിലീപിനൊപ്പം മീനാക്ഷി പൊതുചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ മഞ്ജുവിനൊപ്പം മീനാക്ഷിയെ കണ്ടിട്ടില്ല. 1998 ലാണ് ദിലീപും മഞ്ജുവും വിവാഹിതരാകുന്നത്. 2014 ലാണ് വിവാഹമോചനം നേടിയത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മീനാക്ഷി എം.ബി.ബി.എസ് ബിരുദം നേടിയത്. അതിന്റെ സന്തോഷം ദിലീപ് പങ്കുവയ്ക്കുകയും ചെയ്തു. ''ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്‌നേഹവും ബഹുമാനവും'', ബിരുദദാനത്തിന് ശേഷം സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് കുറിച്ചു.