BREAKING NEWS
dateFRI 24 JAN, 2025, 3:03 AM IST
dateFRI 24 JAN, 2025, 3:03 AM IST
back
Homeregional
regional
SREELAKSHMI
Sun Jan 19, 2025 09:12 AM IST
സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് വ്യായാമം നടത്തരുത് -കാന്തപുരം വിഭാഗം
NewsImage

കോഴിക്കോട്: അന്യപുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസംനടത്തുന്നത് അനുവദനീയമല്ലെന്ന് കാന്തപുരം വിഭാഗം സമസ്ത മുശാവറ. മതവിശ്വാസത്തിന് ഹാനികരമാവുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ല. സുന്നികൾ ഇക്കാര്യങ്ങളിൽ ജാഗ്രതപുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം പത്രക്കുറിപ്പിൽ അറിയിച്ചു.

ആരോഗ്യസംരക്ഷണത്തിന് ഇസ്‌ലാം വളരെ പ്രാധാന്യംനൽകുന്നുണ്ട്. ജീവിതശൈലീരോഗങ്ങൾ തടയാനും ശാരീരിക ഉണർവിനും മതനിയമങ്ങൾക്ക് വിധേയമായ വ്യായാമത്തിന് പ്രശ്നമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. മെക്‌ സെവന്റെ (Mec7) പേരെടുത്തുപറയാതെയാണ് വിമർശനം.

യോഗം ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ല്യാർ അധ്യക്ഷനായി. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ, പി. അബ്ദുൽഖാദിർ മുസ്‌ല്യാർ പൊൻമള, കെ.പി. മുഹമ്മദ് മുസ്‌ല്യാർ കൊമ്പം, പി.വി. മൊയ്തീൻകുട്ടി മുസ്‌ല്യാർ താഴപ്ര, പി. ഹസൻ മുസ്‌ല്യാർ വയനാട്, കെ.കെ. അഹമ്മദ്കുട്ടി മുസ്‌ല്യാർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് എന്നിവർ സംസാരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE