കോട്ടയം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി മോഹനന് വാഹനാപകടത്തിൽ പരിക്ക്. കോട്ടയം പാലാ ചക്കാമ്പുഴയിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം കഴിഞ്ഞ് കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് സംഭവമുണ്ടായത്. മോഹനൻ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർക്കും പരിക്കുണ്ട്. മോഹനന്റെ കാൽ ഒടിഞ്ഞതായാണ് വിവരം.
അപകടത്തെ തുടർന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയടക്കം മുതിർന്ന നേതാക്കളെല്ലാം പാലായിലേക്ക് പുറപ്പെട്ടതിനാൽ ഇന്ന് നടത്താനിരുന്ന സംയുക്ത വാർത്താസമ്മേളനം മാറ്റിവച്ചു.