BREAKING NEWS
dateTUE 6 MAY, 2025, 12:42 PM IST
dateTUE 6 MAY, 2025, 12:42 PM IST
back
HomeCareer
Career
Aswani Neenu
Tue Apr 29, 2025 12:27 PM IST
NewsImage
പോലീസ് തീരുമാനങ്ങൾക്ക് പുല്ല് വില; കല്ലാച്ചിയിൽ വീണ്ടും നടുറോഡിൽ പടക്കം പൊട്ടിച്ച് ആഘോഷം

നാദാപുരം: അതിര് വിട്ട വിവാഹ ആഘോഷങ്ങൾ നിയന്ത്രിക്കുമെന്ന പോലീസ് - തീരുമാനങ്ങൾക്ക് പുല്ല് വില. കല്ലാച്ചി - വളയം റോഡിൽ അതിര് വിട്ട വിവാഹ ആഘോഷം. നടു റോഡിൽ പടക്കം പൊട്ടിക്കൽ. വളയം റോഡിൽ കുരുന്നം കണ്ടി മുക്കിലാണ് അതിര് വിട്ട വിവാഹ ആഘോഷം നടത്തി അപകടകരമായി റോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം. നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ വധു ഗൃഹത്തിൽ നിന്ന് കുരുന്നം കണ്ടി മുക്കിലെ വരൻ്റെ വീട്ടിൽ വിവാഹ സംഘം മടങ്ങി എത്തിയ ഉടൻ ആണ് റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി അപകടകരമായ വിധത്തിൽ മാലപ്പടക്കം റോഡിൽ ഇട്ട് തീ കൊടുത്ത് പൊട്ടിച്ചത്. 

പടക്കം പൊട്ടി തീരുന്നത് വരെ ഇരുവശത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. രണ്ട് ദിവസം മുമ്പ് നാദാപുരം മേഖലയിലെ അതിര് കടന്ന വിവാഹ ആഘോഷങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് സ്റ്റേഷനിൽ വിളിച്ച് ചേർത്ത സമാധാന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെ ആണ് നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടകരമായ രീതിയിൽ റോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്. സംഭവം നാട്ടുകാർ ചിത്രങ്ങൾ സഹിതം പോലീസിൻ്റെ ശ്രദ്ധയിൽപെടുത്തി.

Related
MORE