കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം: ഉദ്ഘാടന പോസ്റ്ററിൽ എംപിയില്ല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് 

കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം: ഉദ്ഘാടന പോസ്റ്ററിൽ എംപിയില്ല പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് 

ആയഞ്ചേരി: ഓഗസ്റ്റ് മൂന്നിന് നടക്കുന്ന കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങിലേക്ക് കെ മുരളീധരൻ എംപി ക്ഷണം സ്വീകരിച്ചിട്ടും ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിൽ അദ്ദേഹത്തെ ഒഴിവാക്കിയതായി ആക്ഷേപം.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആയഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
എംപിയെ അപമാനിക്കുന്ന ഇത്തരം നടപടിയിൽ നിന്നു ബന്ധപ്പെട്ടവർ പിന്മാറണമെന്നും  അല്ലെങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.മണ്ഡലം പ്രസിഡണ്ട് ടി ടി  ബിജേഷ് കുമാർ അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽനജീബ് ചോയിക്കണ്ടി, സരിൻ കൃഷ്ണ മലയിൽ, മിനീഷ് പി കെ, ഹരീഷ് ടി, അശ്വിൻ വി പി, നാദിർ മുഹമ്മദ് എന്നിവർ സംസാരിച്ചു.