2023-ല്‍ ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് ആറു മാസത്തേക്ക് നീട്ടി വെച്ചു 

2023-ല്‍ ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് ആറു മാസത്തേക്ക് നീട്ടി വെച്ചു 

2023 ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഏകദിന ലോകകപ്പ് ആറു മാസത്തേക്ക് നീട്ടിവെച്ച് ഐ.സി.സി. ഇതുപ്രകാരം 2023 ഒക്ടോബര്‍ - നവംബര്‍ മാസങ്ങളിലാകും ലോകകപ്പ് നടക്കുകയെന്ന് ഐ.സി.സി അറിയിച്ചു.
കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതിനു പിന്നാലെയാണ് ഐ.സി.സിയുടെ പുതിയ തീരുമാനം.