വൈറ്റ്ഗാര്‍ഡ് ടൂള്‍ഫണ്ട് ഉദ്ഘാടനം

വൈറ്റ്ഗാര്‍ഡ് ടൂള്‍ഫണ്ട് ഉദ്ഘാടനം

വളയം : ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് ടൂള്‍ഫണ്ട് ആരംഭിച്ചു. വൈറ്റ് ഗാര്‍ഡിന് വേണ്ടി സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനായുള്ള ടൂള്‍ഫണ്ടിന്റെ വളയം പഞ്ചായത്തുതല ഉദ്ഘാടനം മുസ്‌ലിം ലീഗ് പ്രസിഡന്റ്. ടി.ടി.കെ. ഖാദര്‍ഹാജിയില്‍നിന്ന് സംഭാവന സ്വീകരിച്ച് മണ്ഡലം യൂത്ത് ലീഗ് ജനറല്‍സെക്രട്ടറി ഇ. ഹാരിസ് നിര്‍വഹിച്ചു. സെക്രട്ടറി നിസാര്‍ മഠത്തില്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നംഷിദ് കുനിയില്‍, ജനറല്‍സെക്രട്ടറി ഇ.വി. അറഫാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.