വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സ് അന്തരിച്ചു

വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ക്രിക്കറ്റ്‌ ഇതിഹാസം എവര്‍ട്ടണ്‍ വീക്ക്‌സ് അന്തരിച്ചു

വെസ്റ്റിന്ഡീസിന്റെ ഇതിഹാസ ബാറ്റ്സ്മാന് സര്‍ എവര്ട്ടണ് വീക്ക്സ് (95) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്ന്ന് ആരോഗ്യസ്ഥിതി മോശമായ വീക്ക്സിന്റെ അന്ത്യം ബുധനാഴ്ചയായിരുന്നു.

കരീബിയന് ക്രിക്കറ്റിന്റെ പിതാവെന്ന് അറിയപ്പെട്ടിരുന്ന താരമായിരുന്നു. വിന്ഡീസ് ക്രിക്കറ്റിന്റെ തലവര മാറ്റിമറിച്ച 'ത്രീ ഡബ്ല്യൂസി'ലെ പ്രധാന താരവും വീക്ക്സായിരുന്നു. ബാര്ബഡോസില് ജനിച്ച ക്ലൈഡ് വാല്ക്കോട്ട്, ഫ്രാങ്ക് വോറെല്, എവര്ട്ടണ് വീക്ക്സ് എന്നീ മൂവര് സംഘത്തിന് ചാര്ത്തിക്കിട്ടിയ പേരായിരുന്നു ഇത്. ഇതില് വോറെല് 1967-ലും വാല്ക്കോട്ട് 2006-ലും അന്തരിച്ചു. 1948 മുതല് 1958 വരെ വിന്ഡീസിനായി 48 ടെസ്റ്റ് മത്സരങ്ങളില് കളിച്ചു. 58.62 ശരാശരിയില് 4,455 റണ്സാണ് അദ്ദേഹത്തിന്റെ സമ്ബാദ്യം. 15 സെഞ്ചുറികളും അടിച്ചുകൂട്ടി. 22-ാം വയസില് കെന്നിങ്ടണില് ഇംഗ്ലണ്ടിനെതിരെയായിരുന്നു വീക്ക്സിന്റെ അരങ്ങേറ്റം. ട്രിനിഡാഡില് പാകിസ്താനെതിരെയായിരുന്നു അവസാന മത്സരം.