കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പോലീസ് കേസെടുത്തു

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പോലീസ് കേസെടുത്തു

വളയം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കി പോലീസ്. രണ്ടുദിവസത്തിനിടെ മുഖാവരണം ധരിക്കാത്തതിനും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനും പതിന്നാല് ആളുകളുടെ പേരിലാണ് വളയം പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച എട്ട് പേര്‍ക്കെതിരേയും ബുധനാഴ്ച ആറു പേര്‍ക്കെതിരേയുമാണ് നടപടി സ്വീകരിച്ചത്. സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ച് കണ്ടെയ്ന്‍മെന്റ്് സോണില്‍ അറവ് നടത്തിയതിന് ചെറുമോത്ത് സ്വദേശികളായ അലി, നവാസ് എന്നിവരുടെ പേരില്‍ വളയം പോലീസ് കേസെടുത്തിട്ടുണ്ട്. അറവ് നടക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

വളയം, ചെക്യാട് , പാറക്കടവ് ഭാഗങ്ങളില്‍ പോലീസ് പട്രോളിങ് നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഇവിടങ്ങളില്‍ ഹോം ഗാര്‍ഡിനെയും പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന കടകള്‍ക്കെതിരേ പിഴ ചുമത്തുകയും ചെയ്യുന്നുണ്ട്.