വടകര നടക്ക്താഴ 110 കെവി. സബ് സ്റ്റേഷന് സമീപം കഞ്ചാവ് ചെടി

വടകര നടക്ക്താഴെ വില്ലേജില്‍ 110 കെവി. സബ് സ്റ്റേഷന് സമീപം കഞ്ചാവ് ചെടി. ഇത് വടകര എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്ത് കേസാക്കി.
ജന സേവന സൗഹൃദ കേന്ദ്രത്തിന്  മുന്‍വശം റോഡരികിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. 2 മാസം പ്രായമായതും 105 സെ.മീറ്റര്‍ ഉയരമുള്ളതുമാണ് കഞ്ചാവ് ചെടി.  വടകര എക്‌സൈസ റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാര്‍ കെ.കെ.യും റെയ്ഡില്‍ പ്രിവന്റിവ് ഒഫിസര്‍ പ്രമോദ് പുളിക്കുല്‍, സിവില്‍ എക്‌സൈസ് ഒഫിസര്‍മാരായ അബ്ദുള്‍ സമദ്, സന്ദീപ് സി.വി എന്നിവര്‍ പങ്കെടുത്തു