സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു 

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു 

തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റു രോഗങ്ങള്‍ മൂലം ചികിത്സയിലായിരുന്ന ഇരിങ്ങാലക്കുട സ്വദേശി തറയില്‍ ചന്ദ്രന്‍ ആണ് മരിച്ചത്. കോഴിക്കോട് പെരുവയല്‍ സ്വദേശി രാജേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണം ഏഴ് ആയി.

ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്ന ചന്ദ്രന്‍ ഞായറാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ട് ആയി.കോഴിക്കോട് മരിച്ച പെരുവയല്‍ സ്വദേശി രാജേഷ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് രാജേഷിന് രോഗബാധയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.