കക്കയം പഞ്ചവടി മേഖലയിൽ  മൂന്നുകോടിയുടെ ടൂറിസം പദ്ധതി

കക്കയം പഞ്ചവടി മേഖലയിൽ  മൂന്നുകോടിയുടെ ടൂറിസം പദ്ധതി

പേരാമ്പ്ര :  കക്കയം പഞ്ചവടി മേഖലയിൽ നടപ്പാക്കുന്ന ഇല്ലിത്തോട്ടം ടൂറിസത്തിന് മൂന്നുകോടിയുടെ പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചു.

റെസ്റ്റോറന്റ്, വർക്ക്‌ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ്, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം പദ്ധതിയിലുണ്ടാകും. നിർമിതികേന്ദ്രത്തിനാണ് നിർമാണ ചുമതല. ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവ എം.എൽ.എ. ഫണ്ടുപയോഗിച്ച് നിർമിക്കും. നടപ്പാതനിർമാണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അവലോകനയോഗത്തിൽ ജില്ലാകളക്ടർ സാംബശിവറാവു നിർദേശം നൽകി. .