നെയില്‍ പോളിഷും റിമൂവറും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

നെയില്‍ പോളിഷും റിമൂവറും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഖങ്ങള്‍ നീട്ടി വളര്‍ത്തുകയും അവയില്‍  ചായം തേക്കുന്നതും സ്ത്രീകൾക്ക് ഒത്തിരി .പരീക്ഷണങ്ങള്‍ കപടനഖങ്ങള്‍ വെക്കുന്നതിലേക്കും നെയില്‍ ആര്‍ട്ടിലേക്കുമൊക്കെ വളര്‍ന്നതനുസരിച്ച് സുന്ദരിമാരുടെ നഖങ്ങളും വളര്‍ന്നു. പല രാസവസ്തുക്കളും അടങ്ങിയ നെയില്‍പോളിഷുകള്‍ അവര്‍ ഓരോ നഖത്തിലും മാറിമാറി അണിഞ്ഞു. എന്നാല്‍ നെയില്‍ പോളിഷില്‍ തിളക്കത്തിനായി ചേര്‍ക്കുന്ന കാംഫറും, ഫോര്‍മാല്‍ ഡിഹൈഡും നഖത്തിന്റെ ആരോഗ്യം നഷ്ടപ്പെടുത്താം. നെയില്‍ പോളിഷ് സ്ഥിരമായി ഉപയോഗിച്ചാല്‍ നഖത്തിനു ചുറ്റും നീറ്റല്‍ ഉണ്ടാവാം. ഒപ്പം ചൊറിച്ചിലും കുരുക്കളും. കടുത്ത നിറമുള്ള നെയില്‍പോളിഷുകള്‍ നഖത്തില്‍ നിറവ്യത്യാസമുണ്ടാക്കും. മഞ്ഞയോ കറുപ്പോ നിറം കാണുകയാണെങ്കില്‍ സൂക്ഷിക്കണം. നെയില്‍ പോളിഷില്‍ അടങ്ങിയ അസെറ്റോണ്‍ എന്ന രാസവസ്തുവാണ് ഈ നിറം മാറ്റത്തിനു പിന്നില്‍.

റിമൂവര്‍ ഉപയോഗിക്കുമ്പോള്‍

നെയില്‍ പോളിഷ് റിമൂവറുകളിലും അസെറ്റോണ്‍ ഉണ്ട്. ഇനി നോന്‍ അസെറ്റോണ്‍ എന്ന് രേഖപ്പെടുത്തിയ നെയില്‍പോളിഷും റിമൂവറും വാങ്ങാം. പ്രശ്‌നക്കാരായ രാസപഥാര്‍ഥങ്ങളെ ഒഴിവാക്കി മിനറല്‍ ഓയില്‍, വിറ്റാമിന്‍ എ എന്നിവയടങ്ങിയ നഖത്തിന് കരുത്ത് പകരുന്ന പോളിഷ് തിരഞ്ഞെടുക്കാം. ഒരുതവണ ഇട്ടതിനുശേഷം ഏഴുദിവസത്തിനുള്ളില്‍ നെയില്‍പോളിഷ് മായ്ച്ചുകളയുന്നതാണ് നല്ലത്. റിമൂവറില്ലാതെ നെയില്‍പോളിഷ് നീക്കം ചെയ്യാനും ശ്രമിക്കാം. ചൂടുവെള്ളത്തില്‍ വിരലുകള്‍ മുക്കിവച്ചശേഷം ഉണങ്ങിയ തുണികൊണ്ട് വിരല്‍ അമര്‍ത്തി തുടച്ചാല്‍ നെയില്‍ പോളിഷ് ഇളകിപ്പോകും.