സൗരവ് ഗാംഗുലിയുടെ കോവിഡ്  പരിശോധനാ ഫലം നെഗറ്റീവ്

സൗരവ് ഗാംഗുലിയുടെ കോവിഡ്  പരിശോധനാ ഫലം നെഗറ്റീവ്

കൊൽക്കത്ത: ബി.സി.സി.ഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവ്. മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഹോം ക്വാറന്റൈനിലാണ് ഗാംഗുലി . മുൻകരുതൽ നടപടി എന്ന നിലയ്ക്ക് നൽകിയ സാമ്പിളാണ് നെഗറ്റീവായിരിക്കുന്നത്.ഗാംഗുലി സ്വമേധയാ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നുവെന്നും ഫലം നെഗറ്റീവാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.