25000 രൂപ ദുരിതാശ്വാസ നിധിയിലക്ക് നൽകി ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാതൃക 

25000 രൂപ ദുരിതാശ്വാസ നിധിയിലക്ക് നൽകി ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മാതൃക 

കക്കട്ടിൽ: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാവാൻ തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലക്ക് നൽകി വിദ്യാർത്ഥിയുടെ മാതൃക. കേളംതറേമ്മൽ അശോകൻ - ശ്രീജ ദമ്പതികളുടെ മകൻ കുന്നുമ്മൽ സബ് ജില്ലയിലെ  വട്ടോളി ഗവ. യു പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അഷിൽ എസ് അശോകാണ് തന്റെ സമ്പാദ്യമായ 25000 രൂപ ദുരിതാശ്വാസ നിധിയിലക്ക് സംഭാവന നൽകിയത്.