കുവൈത്തില്‍ ഇന്ത്യ ഉൾപ്പടെ ഏഴ്‌ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക്

കുവൈത്തില്‍ ഇന്ത്യ ഉൾപ്പടെ ഏഴ്‌ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ ഉൾപ്പടെയുള്ള ഏഴ്‌ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മന്ത്രി സഭാ യോഗമാണ് തീരുമാനം കൈകൊണ്ടതെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇന്ത്യക്ക് പുറമേ ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളൊഴികെ മറ്റു രാജ്യങ്ങളിലെ മുഴുവന്‍ പൗരന്മാര്‍ക്കും കുവൈത്തിലേക്ക്‌ വരുന്നതിനോ തിരിച്ചു പോകുന്നതിനോ തടസ്സങ്ങള്‍ ഉണ്ടാകില്ല എന്നു മാത്രമാണ് പ്രസ്താവനയില്‍ സൂചിപ്പിച്ചിരിക്കുന്നത്.