പാറക്കടവില്‍ കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം

പാറക്കടവില്‍ കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം

പാറക്കടവ് : രോഗവ്യാപന ഭീഷണിയെത്തുടര്‍ന്ന് ചെക്യാട് പാറക്കടവില്‍ കടകള്‍ തുറക്കുന്നതില്‍ നിയന്ത്രണം. രാവിലെ എട്ടുമണിമുതല്‍ ഒരുമണിവരെ മാത്രമേ ഭക്ഷ്യോത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. എല്ലാ കടയുടെ മുന്നിലും കയര്‍ കെട്ടാനും സാനിെറ്റെസര്‍ വെച്ചും അകലം പാലിച്ചും പൂര്‍ണമായും കോവിഡ് നിയമങ്ങള്‍ പാലിക്കേണ്ടതുമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.