ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കോടതിയില്‍ കീഴടങ്ങി

കൊയിലാണ്ടി: പതിമൂന്നു കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ കോഴിക്കോട് പോക്‌സോ കോടതിയില്‍ കീഴടങ്ങി. ചെരണ്ടത്തൂരില്‍ താമസിക്കുന്ന തിക്കോടി സ്വദേശി വടക്കെകണ്ടി ആറ്റക്കോയ തങ്ങള്‍ (55) ആണ് കീഴടങ്ങിയത്. ജൂണ്‍ 15 ന് പെണ്‍കുട്ടി വീടിനു മുന്നില്‍ നില്‍ക്കുമ്പോളാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.ബന്ധുക്കള്‍ ബാലവാകാശ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പയ്യോളി പോലീസില്‍ വിവരമറിയിക്കുകയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുകയുമാണ്. കഴിഞ്ഞ ദിവസം ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നു. കോടതിയില്‍ കീഴടങ്ങിയതിനാല്‍ ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈഎസ്പി ഹരിദാസ് പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കാനായി ചെരണ്ടത്തുരിലെ ബാലികയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതി മായന്റ ബന്ധുവും മറ്റ് ചിലരും ശ്രമിച്ചതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നു ഡിവൈഎസ്പി പറഞ്ഞു. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.