ഉദ്യോഗസ്ഥർക്ക് കൊവിഡ്; കേരളാ പൊലീസ് ആസ്ഥാനം അടച്ചു

ഉദ്യോഗസ്ഥർക്ക് കൊവിഡ്; കേരളാ പൊലീസ് ആസ്ഥാനം അടച്ചു

ദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കേരളാ പൊലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ രോഗം വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിച്ചു.