കവി ലൂയിസ് പീറ്റര്‍ അന്തരിച്ചു

കവി ലൂയിസ് പീറ്റര്‍ അന്തരിച്ചു

കൊച്ചി: കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ലൂയിസ് പീറ്റര്‍ (58) അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്.

1986 മുതല്‍ കവിതയുടെ ലോകത്ത് ഉണ്ടായിരുന്നെങ്കിലും മുഖ്യധാരയില്‍ നിന്നും അകന്നുനടന്ന കവിയായിരുന്നു ഇദ്ദേഹം. ലൂയിസ് പീറ്ററിന്റെ കവിതകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഐ.എഫ്.എഫ്.കെ വേദിയിലടക്കം നിറസാന്നിധ്യമായിരുന്നു. സുഹൃത്തുക്കള്‍ ലൂയി പാപ്പ എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. ഫെഡറല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന ലൂയിസ് പീറ്റര്‍ ജോലി രാജിവച്ചാണ്  സാഹിത്യക്കൂട്ടായ്മകളിലേക്ക് ഇറങ്ങിയത്. ഭാര്യ-ഡോളി. മക്കള്‍- ദിലീപ്, ദീപു.