പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനില്‍

പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനില്‍

കോഴിക്കോട് : ഇക്കുറി പ്ലസ് വണ്‍ പ്രവേശനം പൂര്‍ണമായും ഓണ്‍ലൈനില്‍. www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ അപ്ലൈ ഓണ്‍ലൈന്‍ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.

സ്‌കൂളുകളുടെ കോഡുകള്‍ ശ്രദ്ധിച്ചുവേണം അപേക്ഷിക്കാന്‍. സമാനമായ പേരുള്ള സ്‌കൂളുകള്‍ ജില്ലയുടെ പല ഭാഗങ്ങളിലുള്ളതിനാല്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ആഗ്രഹിക്കാത്തിടത്ത് പ്രവേശനം ലഭിക്കാനിടയുണ്ട്. റഹ്മാനിയ സ്‌കൂള്‍, വട്ടോളി സ്‌കൂള്‍, ചെറുവണ്ണൂര്‍ സ്‌കൂള്‍, പുതിയാപ്പ/പുതിയാപ്പ് സ്‌കൂള്‍ എന്നിങ്ങനെയൊക്കെ മാറിപ്പോകാമെന്നതിനാല്‍ കോഡുകള്‍ ശ്രദ്ധിച്ചേ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാവൂ. ജാതിയുടെ ഭാഗം പൂരിപ്പിക്കുമ്പോഴും ശ്രദ്ധവേണം. എസ്.എസ്.എല്‍.സി.യിലെയും ഹയര്‍സെക്കന്‍ഡറി പ്രോസ്പക്ടസിലെയും കാറ്റഗറിയില്‍ വ്യത്യാസമുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രോസ്പക്ടസിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുവേണം ഇത് പൂരിപ്പിക്കാന്‍.

 

ജില്ലയിലെ സീറ്റുകള്‍

ആകെ സ്‌കൂളുകള്‍ 181 (ഗവ.64, എയ്ഡഡ്86, അണ്‍എയ്ഡഡ്28, സ്‌പെഷ്യല്‍ ഒന്ന്, ടെക്‌നിക്കല്‍രണ്ട്).

ബാച്ചുകള്‍ 691 (സയന്‍സ് 325, ഹ്യുമാനിറ്റീസ് 147, കൊമേഴ്‌സ് 219).

സീറ്റുകള്‍34522 (സയന്‍സ് 16250, ഹ്യുമാനിറ്റീസ് 7336, കൊമേഴ്‌സ് 10936).

 

ഹെല്‍പ്പ് ഡെസ്‌കുകള്‍

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ പരിഹരിക്കാന്‍ ഫോക്കസ് പോയിന്റ് ഹെല്‍പ്പ്് ഡെസ്‌കുകളുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്‍ഡറിവിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിനാണ് ചുമതല

കൗണ്‍സലര്‍മാരുടെ ഫോണ്‍നമ്പറുകള്‍

ഷാജി ടി.എം. : 9847073201, നാസര്‍ കുന്നുമ്മല്‍: 9946457384, അസ്‌കര്‍ കെ.: 9846262398 ബഷീര്‍ എന്‍. : 9446644005, അന്‍വര്‍ അടുക്കത്ത്: 9745505068, നജീബ് എന്‍.എം.: 9961771189, ശ്രീജിത്ത് ടി.എന്‍.: 9447441460, സ്മിത കോണില്‍: 7510218414, ഫരീദ എം.ടി. : 9447634898, ചിത്രേഷ് പി.ജി. : 9497648800, ജഗല്‍ കുമാര്‍ വി. : 9446507072 ബോണി ജേക്കബ് : 9495617949, മില്ലറ്റ് എം. ചാണ്ടി : 9744045204, അബ്ദുല്‍ ഗഫൂര്‍ എം.ടി. : 9495642091, അനീസുദ്ധീന്‍ ഇ. : 9446781675, റെജി സി.: 9447755101, അഭിലാഷ് കെ.: 9961223301 കബീര്‍ പറപ്പൊയില്‍ : 9495785006, മാധവാനന്ദ് പി. : 9447276627, ഡോ. പി.കെ. ഷാജി : 9400122233.