പേരാമ്പ്ര ടൗണിൽ  രണ്ടുമണിക്കൂർ ഇടവിട്ട് പരിശോധന

പേരാമ്പ്ര ടൗണിൽ  രണ്ടുമണിക്കൂർ ഇടവിട്ട് പരിശോധന

പേരാമ്പ്ര ടൗണിലെ കടകളിലും ബുധനാഴ്ച മുതൽ പരിശോധന കർശനമാക്കും. രണ്ടുമണിക്കൂർ ഇടവിട്ട് പരിശോധനയ്ക്കായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കടകളിൽ ആളുകൾ കൂടിനിൽക്കുന്നത് ഒഴിവാക്കുന്നതടക്കം കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാക്കും. എരവട്ടൂർ മേഖലയിൽ തൊഴിലുറപ്പ് പ്രവൃത്തികളും പ്രത്യേക സാഹചര്യത്തിൽ നിർത്തിവെച്ചതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
 ഒരുസമയത്ത് സ്ഥാപനത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കർശനമായി നിയന്ത്രിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. സന്ദർശനരജിസ്റ്റർ കൃത്യമായി സൂക്ഷിക്കണമെന്നും എ.ടി.എമ്മുകളിൽ സാനിറ്റൈസർ വെക്കാനും നിർദേശം നൽകി.