കൊറോള ക്രോസ് ജൂലൈ 9 ന് വിപണിയില്‍‌ അവതരിപ്പിക്കും

കൊറോള ക്രോസ് ജൂലൈ 9 ന് വിപണിയില്‍‌ അവതരിപ്പിക്കും

ടൊയോട്ടയുടെ ജനപ്രിയ സെഡാന്‍ മോഡലായ എസ്യുവി കൊറോള ക്രോസ് ജൂലൈ ഒമ്പതിന്  അവതരിപ്പിക്കും. 1.8 സ്‌പോര്‍ട്ട്, 1.8 ഹൈബ്രിഡ് സമാര്‍ട്ട്, 1.8 ഹൈബ്രിഡ് പ്രീമിയം, 1.8 ഹൈബ്രിഡ് പ്രീമിയം സേഫ്റ്റി എന്നീ നാല് വേരിയന്റുകളില്‍ ആദ്യഘട്ടമായി തായ്‌ലന്‍ഡിലാണ് ഈ വാഹനമെത്തുക.

മിഡ് സൈസ് എസ്യുവി ശ്രേണിയിലെത്തുന്ന ഈ വാഹനത്തിന് 4460 എംഎം നീളവും 1825 എംഎം വീതിയും 1620 എംഎം ഉയരവും 2460 എംഎം വീല്‍ബേസുമാണുള്ളത്. ടൊയോട്ടയുടെ റേവ്4-ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഡിസൈനിലാണ് കൊറോള ക്രോസ് ഒരുങ്ങിയിരിക്കുന്നത്. തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, എല്‍ഇഡി റണ്ണിങ്ങ് ലൈറ്റ്, വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ് എന്നിവയാണ് മുന്‍വശത്തെ അലങ്കരിക്കുന്നത്. ബ്ലാക്ക് ക്ലാഡിങ്ങ് നല്‍കിയുള്ള ബോഡി കളര്‍ ബംമ്ബര്‍, എല്‍ഇഡ് ടെയ്ല്ലാമ്ബ്, ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് പിന്‍വശത്തുള്ളത്.
ടൊയോട്ടയുടെ കൊറോള ഓള്‍ട്ടിസ്, സി-എച്ച്‌ആര്‍ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ടിഎല്‍ജിഎ-സി പ്ലാറ്റ്‌ഫോമിലാണ് കൊറോള ക്രോസും ഒരുങ്ങുന്നത്. അതേസമയം, ടൊയോട്ടയുടെ മുന്തിയ പ്ലാറ്റ്‌ഫോമായ ടിഎന്‍ജിഎ-കെയാണ് റേവ്-4ന്റെ അടിസ്ഥാനം. രണ്ട് എന്‍ജിനാണ് കൊറോള ക്രോസിന് കരുത്തേകാന്‍ ടൊയോട്ട വികസിപ്പിച്ചിട്ടുള്ളത്.