വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി

വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈമാറി

കൊയിലാണ്ടി : ജില്ലാഭരണകൂടവും കണക്ടഡ് ഇനീഷ്യേറ്റീവും സുധാമൃതം ഡിജിറ്റല്‍ ഹബ്ബും സംയുക്തമായി സംഘടിപ്പിച്ച സ്മാര്‍ട്ട് ചലഞ്ചിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. ഓണ്‍ലൈന്‍ തുടര്‍പഠനം സാധ്യമാകാത്ത കുട്ടികള്‍ക്ക് പഴയ മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കി അറ്റകുറ്റപ്പണി നടത്തി നല്‍കുന്നതാണ് സ്മാര്‍ട്ട് ചലഞ്ച്. 

കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഗവ. മാപ്പിള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കണ്ണോത്ത് യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്കാണ് ഫോണ്‍ നല്‍കിയത്.

കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് ചലഞ്ച് ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ. ഏകനാഥന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകരായ പി.കെ. സുരേന്ദ്രന്‍, കെ. ചന്ദ്രമതി, എം.ജി. ബല്‍രാജ്, പി.പി. രാധാകൃഷ്ണന്‍, കെ. പ്രഭാകരന്‍, എം. പ്രമോദ്, സുധാമൃതം നിധിന്‍ എന്നിവര്‍ പ്രസംഗിച്ചു.