ഔഷധ​ഗുണങ്ങൾ നിറഞ്ഞ തഴുതാമ

ഔഷധ​ഗുണങ്ങൾ നിറഞ്ഞ തഴുതാമ

ഴുതാമ ഇലവര്‍ഗ്ഗ പച്ചക്കറിയും ഔഷധസസ്യവുമാണ്.തഴുതാമയുടെ രണ്ടോ മൂന്നോ മുട്ടു നീളത്തില്‍ തണ്ടുമുറിച്ചുനട്ടാണ് ഇവ വളര്‍ത്തുന്നത്. വിത്തുപാകി കിളിര്‍പ്പിച്ചും ഇവ വളര്‍ത്താറുണ്ട്. സൂര്യപ്രകാശം ഇവയ്ക്ക് അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ച് കീടങ്ങളൊന്നും തന്നെ തഴുതാമയെ ആക്രമിക്കാറില്ല. എല്ലാ പ്രദേശങ്ങളിലും തന്നെ ഇവ നന്നായി വളര്‍ന്നു കാണുന്നു.തഴുതാമ സമൂലം ഔഷധഗുണം ഉള്‍ക്കൊള്ളുന്നതാണ്. തഴുതാമയുടെ ഇളംതലപ്പുകളോ, മൂത്ത ഇലകളോ നുള്ളിയെടുത്ത് കറിവെയ്ക്കുവാന്‍ ഉപയോഗിക്കാം. ഇലകള്‍ കഴിവതും തണ്ടില്‍ നിന്നും നുള്ളിയെടുക്കുന്നതാണ് ഉചിതം. തഴുതാമ തോരന്‍ വെച്ച് ഉപയോഗിക്കുന്നതിനു പുറമേ സാമ്പാര്‍, അവിയല്‍, പരിപ്പുകറി തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇതിന്‍റെ ഇലകൂടി ചേര്‍ക്കാം. മോരു കാച്ചുമ്പോഴും ചട്നി ഉണ്ടാക്കുമ്പോഴും തഴുതാമ ഇലകൂടി അല്പം അതില്‍ അരച്ചു ചേര്‍ക്കുന്നത് ഗുണവും രുചിയും വര്‍ദ്ധിക്കുവാന്‍ ഉപകരിക്കും.നിരവധി ഔഷധ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചു വരുന്നു. വൃക്ക, ഹൃദയം, ധമനികള്‍, ഇവയുടെ പ്രവര്‍ത്തനത്തിന് തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യും. വാതരോഗങ്ങള്‍ക്കും, നേത്രരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഫലപ്രദമാണ് തഴുതാമ. നിത്യവും ഇവ കറിവെച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആയുര്‍വേദത്തില്‍ മൂത്രാശയരോഗം, പിത്തം, കഫം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍, രക്തദോഷം എന്നിവയ്ക്ക് തഴുതാമ സമൂലം ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമക്കഷായം കഴിക്കുന്നത്  നല്ലതാണ്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്.