നടൻ അശുതോഷ് തൂങ്ങി മരിച്ച നിലയിൽ

നടൻ അശുതോഷ് തൂങ്ങി മരിച്ച നിലയിൽ

മുംബെെ: മറാത്തി നടൻ അശുതോഷ് ഭക്രെയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മറാത്ത് വാഡ ഗണേഷ് നഗർ പ്രദേശത്തെ ഫ്ലാറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. 32 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി ഉറങ്ങാൻ മുറിയിൽ പോയതായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കളാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്.

മറാത്തി നടി മയൂരി ദേശ്മുഖാണ് ഭാര്യ. കുറച്ച് കാലങ്ങളാണ് അശുതോഷ് വിഷാദത്തിലായിരുന്നുവെന്നാണ് കുടുംബാം​ഗങ്ങൾ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തി വച്ചതോടെ സാമ്പത്തികമായ പ്രശ്നങ്ങളും  ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.