കീം പരീക്ഷ എഴുതിയ മണിയൂർ സ്വദേശിയായ പെൺകുട്ടിക്ക് കോവിഡ്

കീം പരീക്ഷ എഴുതിയ മണിയൂർ സ്വദേശിയായ പെൺകുട്ടിക്ക് കോവിഡ്

വടകര : കോഴിക്കോട്ട്‌ കീം എൻട്രൻസ് പരീക്ഷ എഴുതിയ മണിയൂർ പഞ്ചായത്ത് സ്വദേശിയായ പെൺകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കുട്ടി ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്.

മലബാർ ക്രിസ്ത്യൻ കോളേജിലെ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിയത്. ഒപ്പം പരീക്ഷയെഴുതിയ മറ്റൊരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. പിന്നാലെ വടകര ഗവ. ആശുപത്രിയിൽ സ്രവപരിശോധനയും നടത്തി. ഇതിലാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ കഴിഞ്ഞദിവസം ഇവരെ കോഴിക്കോട്ടേക്ക് മാറ്റി.