അമേരിക്കയില്‍ മലയാളി നഴ്‌സിനെ കുത്തി വീഴ്ത്തി; കാര്‍ കയറ്റി കൊന്നു, ഭര്‍ത്താവ് പിടിയില്‍

അമേരിക്കയില്‍ മലയാളി നഴ്‌സിനെ കുത്തി വീഴ്ത്തി; കാര്‍ കയറ്റി കൊന്നു, ഭര്‍ത്താവ് പിടിയില്‍

മേരിക്കയിലെ സൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബ്രൊവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിന്‍ ജോയിയെയാണ്  കുത്തി വീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊന്നത്.  സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിവേല്‍പ്പിച്ച ശേഷം കാറിടിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മെറിനെ ഉടന്‍ തന്നെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ഇരുവരും തമ്മിലുളള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെയാണ്  ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങിയത്. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു.