കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി വടക്കേതില്‍ രാജന്‍ സുബ്രഹ്മണ്യനാണ് മരിച്ചത്. അമ്പത്തിനാല് വയസായിരുന്നു. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ . ആരോഗ്യനില മോശമായതിനെ തുടർന്ന് ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ- സീന, മക്കൾ- അയ്യപ്പദാസ്, വിഷ്ണു.
കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഇതോടെ 46 ആയി. ഗള്‍ഫില്‍ ഇന്നലെ മാത്രം 63 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.