ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി 

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ നൽകി 

മാഹി: ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഓൺലൈൻ പഠനം പ്രതിസന്ധിയിലായ പന്തക്കൽ ഐ കെ കുമാരൻ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിക്ക് പന്തക്കൽ സി എച്ച് സെന്ററും എം എസ് എഫ്  മാഹി ഡിസ്ട്രിക്ട് കമ്മിറ്റിയും ചേർന്ന് സ്മാർട്ട് ഫോൺ നൽകി. പന്തക്കൽ സ്കൂളിലെ അധ്യാപകനായ റിജേഷാണ് ഇത് സംബന്ധിച്ച വിവരം എം എസ് എഫ് നേതൃത്വത്തെ അറിയിച്ചത്. എം എസ് എഫ് മാഹി ജില്ലാ സെക്രട്ടറി ഹാറൂൺ മൊബൈൽ അധ്യാപകന് കൈമാറി. പന്തക്കൽ സി.എച്ച് സെന്റർ പ്രസിഡന്റ് സമീർ പൊന്നമ്പത്ത് സന്നിഹിതനായി. തുടർന്നും മാഹിയിലെ അർഹതപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്തി സ്മാർട്ട് ഫോണുകൾ നൽകുമെന്ന് മാഹി ജില്ലാ എംഎസ്എഫ് സെക്രട്ടറി അറിയിച്ചു.