ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം

ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം

മാഹി : ഇന്ധന വില നിയന്ത്രിക്കുന്നതിന് സർക്കാർ ഇടപെടുക, മാഹിയിലെ റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പുതുച്ചേരി  സംസ്ഥാന കമ്മറ്റിയുടെ ആഹ്വന പ്രകാരം പൂഴിത്തല മുതൽ  മൂലക്കടവ് വരെ പതിനഞ്ച്‌ പെട്രോൾ പമ്പുകൾക്കു മുന്നിൽ നിൽപ്പ് സമരം നടത്തി. മുസ്ലിം ലീഗ്, യുത്ത് ലീഗ്, കെ എം. സി സി, എസ്‌. ടി യു,  എം എസ്‌എഫ്‌, വനിത ലീഗ്  പ്രവർത്തകർ അണിനിരന്ന സമരം  മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ പി. യൂസഫ്  ഉദ്ഘാടനം ചെയ്തു.   മുസ്ലിം ലീഗ് മാഹി ജില്ല പ്രസിഡന്റ്  ടി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഇ. കെ മുഹമ്മദലി, സമീൽ കാസിം, ഇസ്മായിൽ, യൂസഫ് ഹാജി, എ വി ഇസ്മായിൽ  റസിയ , സുഹറ ഇബ്രാഹിം, നസീറ, മാജിത, നസ്‌ന, നുസൈബ ഷമീം എന്നിവർ നേതൃത്വം നൽകി.