നിരോധിത വല ഉപയോഗിച്ചുള്ള മീൻപിടുത്തത്തിനെതിരെ നടപടി 

നിരോധിത വല ഉപയോഗിച്ചുള്ള മീൻപിടുത്തത്തിനെതിരെ നടപടി 

വടകര: കുറ്റ്യാടി-മാഹി കനാലില്‍ കോട്ടപ്പള്ളി ഭാഗത്ത് നിരോധിത വല ഉപയോഗിച്ചു മീന്‍പിടിക്കുന്നതിനെതിരെ നടപടിയുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത്. ഇവിടെ നിന്നു മത്സ്യം പിടിക്കാനുപയോഗിച്ച 10 എം.എമ്മിനു താഴെ കണ്ണി വലുപ്പമുള്ള വലകള്‍ പിടികൂടി.

നിശ്ചിത വലുപ്പമുള്ള കണ്ണി വല ഉപയോഗിച്ചു മത്സ്യ ബന്ധനം നടത്താന്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലൈസന്‍സ് വേണ്ടതുണ്ട്. കനാലില്‍ വല ക്രോസ് ചെയ്തു കെട്ടി മത്സ്യം പിടിക്കുന്നത് മത്സ്യ സമ്പത്തില്ലാതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന നടത്തി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. പരിശോധനക്ക് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ ജുഗുനു, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സബ്. ഇന്‍സ്‌പെക്ടര്‍ എ.കെ.അനീഷ്, സി.പി.ഒ. നിതിന്‍, ഫിഷറീസ് സ്റ്റാഫ് മുഹമ്മദ് ഷാ, വിപിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.