കോവിഡ് പരിശോധന ആശുപത്രിക്ക് പുറത്തേക്കു മാറ്റി

കോവിഡ് പരിശോധന ആശുപത്രിക്ക് പുറത്തേക്കു മാറ്റി

കുറ്റ്യാടി : ഗവ. താലൂക്കാശുപത്രിയിലെ കോവിഡ് 19 പരിശോധന ആശുപത്രിക്ക് പുറത്തുള്ള താത്കാലിക സ്ഥലത്തേക്ക് മാറ്റി. ആശുപത്രിയിൽ മറ്റ് അസുഖങ്ങൾക്ക് ചികിത്സതേടിയെത്തുന്നവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കാനാണ് ഈ നടപടി. മോർച്ചറിക്കടുത്തുള്ള താത്കാലിക പന്തലിലാവും ഇനിമുതൽ കോവിഡ് പരിശോധന നടക്കുക. ഡി.എം.ഒ.യുടെ ലിസ്റ്റനുസരിച്ചുള്ളവരുടെ സ്രവമെടുക്കലാണ് പ്രധാനമായും ഇവിടെവെച്ച് നടക്കുക.