കുറ്റ്യാടി പഴയ ബസ്‌സ്റ്റാൻഡ് ടാക്‌സി സ്റ്റാൻഡാക്കണമെന്ന്‌ ആവശ്യം ശക്തമാവുന്നു

കുറ്റ്യാടി പഴയ ബസ്‌സ്റ്റാൻഡ് ടാക്‌സി സ്റ്റാൻഡാക്കണമെന്ന്‌ ആവശ്യം ശക്തമാവുന്നു
കുറ്റ്യാടി പഴയ ബസ്‌സ്റ്റാൻഡ്

കുറ്റ്യാടി : പുതിയ ബസ്‌സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയതോടെ കുറ്റ്യാടി പഴയ സ്റ്റാൻഡ് ടാക്സി സ്റ്റാൻഡാക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു. സ്റ്റാൻഡിലെ ഒരുഭാഗം ആയഞ്ചേരിവഴി വടകരയ്ക്കുള്ള ബസുകൾക്കും ജനകീയം ജീപ്പ് സർവീസുകൾക്കും വിട്ടുകൊടുക്കുകയായിരുന്നു. മറ്റൊരുഭാഗം സമരങ്ങളും മറ്റു യോഗങ്ങളും നടത്താനുള്ള വേദിയായി വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉപയോഗിക്കുകയും ചെയ്തു.

പുതിയ ബസ്‌സ്റ്റാൻഡ് തുറക്കുമ്പോൾ പഴയ സ്റ്റാൻഡ് പല ഭാഗങ്ങളിലേക്കും ഓടുന്ന ടാക്സി ജീപ്പുസ്റ്റാൻഡായി മാറ്റണമെന്ന് പല സംഘടനകളും പഞ്ചായത്തിനോടാവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ടാക്സി ജീപ്പുകൾ റോഡരികിൽ നിർത്തിയിട്ടാണ് യാത്രക്കാരെ കയറ്റുന്നത്. പേരാമ്പ്ര, മരുതോങ്കര, വടകര ഭാഗങ്ങളിലേക്ക് നൂറുകണക്കിന്ന് ടാക്സി ജീപ്പുകളാണ് സർവീസ് നടത്തുന്നത്. ഓട്ടോകളുടെ കാര്യവും ഇതുതന്നെ. റോഡരികുകൾ ടാക്സി ജീപ്പുകളുടെയും ഓട്ടോകളുടെയും സ്റ്റാൻഡായി മാറിയതോടെ കാൽനട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രാത്രിയിൽ കടകളടച്ചാൽ പഴയസ്റ്റാൻഡ് ഇരുട്ടിൽ മുങ്ങിയ അവസ്ഥയാണ്.