വടകര ജില്ലാ ആശുപത്രിയിലെ ജീവനക്കാരിക്കു കോവിഡ് മറ്റു ജീവനക്കാരുടെ പരിശോധനാ ഫലം നെഗറ്റീവ്

വടകര ജില്ലാ ആശുപത്രിയിലെ ജീവനക്കാരിക്കു കോവിഡ് പോസിറ്റീവ് ആയ സാഹചര്യ ത്തില്‍ ആശുപത്രിയിലെ മറ്റു ജീവനക്കാരുടെ സ്രവ പരിശോധന നടത്തിയതില്‍ ആശ്വാസം. പരിശോധനാ ഫലം മുഴുവന്‍ നെഗറ്റീവ്. 
ആശുപത്രിയിലെ 94 ജീവനക്കാരെയാണ് പരിശോധിച്ചത്. ശുചീകരണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ സമ്പര്‍ക്കം ഇതുവരെ വ്യക്തമായിട്ടില്ല. പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ ആശുപ്രതിയിലെ 15 ഓളം ജീവനക്കാരെ നഗരത്തിലെ കോവിഡ് കെയര്‍ സെ ന്ററിലും 5 പേരെ വീട്ടിലും ക്വാറന്റൈനില്‍ ആക്കിയിരുന്നു. ഫലം വന്നപ്പോള്‍ എല്ലാം നെഗറ്റീവ് ആയത് ആശുപ്രതി ജീവനക്കാര്‍ക്കും നാട്ടുകാര്‍ ക്കും ആശ്വാസമായി .