കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24-ന് നടക്കും 

കേരളത്തില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഓഗസ്റ്റ് 24-ന് നടക്കും 

ന്യൂഡല്‍ഹി: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടർന്ന് രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്ക്‌ ഓഗസ്റ്റ് 24-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യു.പിയില്‍നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.

ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് പതിമൂന്നാണ്. സൂക്ഷ്മ പരിശോധന പതിനാലിന് നടക്കും. ഓഗസ്റ്റ് പതിനേഴാണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.  ഇരുപത്തിനാലിന് രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.