നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു.

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു.

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. മലപ്പുറം ചങ്ങരംകുളത്ത് വീട്ടിലായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പാലോം പാലോം നല്ല പാലം, കൈതോല പായ വിരിച്ച് തുടങ്ങിയ പാട്ടുകളിലൂടെയാണ് ജിതേഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്.ടെലിവിഷന്‍ പോഗ്രാമുകളിലൂടെയാണ് ജിതേഷിനെ പുറംലോകമറിഞ്ഞത്. കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കാരം.