ഐ.ഐ.എം. കാറ്റ് 2020: ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷിക്കാം

ഐ.ഐ.എം. കാറ്റ് 2020: ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷിക്കാം

ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റു (ഐ.ഐ.എം.)കളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷ(കാറ്റ്)യ്ക്ക് ഓഗസ്റ്റ് അഞ്ചുമുതല്‍ അപേക്ഷിക്കാം. നവംബര്‍ 29-നാണ് പരീക്ഷ. സെപ്റ്റംബര്‍ 16 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 28-ന് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. കോവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പും മറ്റ് നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും കാറ്റ് സമിതിയുടെയും തീരുമാനത്തിന് വിധേയമായിരിക്കും. വിവരങ്ങള്‍ക്ക് https://iimcat.ac.in സന്ദര്‍ശിക്കുക.