പല്ലുവേദന ഇല്ലാതാക്കാൻ

പല്ലുവേദന ഇല്ലാതാക്കാൻ

ല്ലുവേദന വേറിട്ടതും ദുസ്സഹവുമായ അനുഭവമാണ്. ജീവിതത്തില്‍ ഒരിക്കലെങ്കിലും പല്ലുവേദന അനുഭവിക്കാത്തവര്‍ വിരളമാണ്. കടുത്ത പല്ലുവേദനയ്ക്കും ശമനം കൊണ്ടുവരാന്‍ കുരുമുളകിന് കഴിയും. ഇതിന് കുരുമുളകും ഉപ്പും പേസ്റ്റ് രൂപത്തിലാക്കിയ ശേഷം വേദനയുള്ള പല്ലിനു മുകളില്‍ തേച്ചാല്‍ മതി. ഇങ്ങനെ സ്ഥിരമായി കുറച്ച്‌ ദിവസം ചെയ്യുകയാണെങ്കില്‍ പല്ലുവേദനയുടെ ശല്യം പിന്നെ ഉണ്ടാകില്ല.കൂടാതെ ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നതും പല്ലുവേദനയെ ഇല്ലാതാക്കും. ചൂടു കൂടിയ വസ്തുക്കള്‍ കഴിയ്ക്കുന്നത് പരമാവധി ഒഴിവാക്കുകയാണെങ്കിലും പല്ലുവേദനയ്ക്ക് ശമനമുണ്ടാകും. അതുപോലെ പഴുത്ത പ്ലാവില കൊണ്ട് പല്ല് തേയ്ക്കുന്നതു പല്ലുവേദനയെ ശമിപ്പിക്കും.