യൂട്യൂബിനെ കുറിച്ച്‌ വിശദമായി അറിയാന്‍ പുതിയ വെബ്‌സൈറ്റുമായി ഗൂഗിള്‍

യൂട്യൂബിനെ കുറിച്ച്‌ വിശദമായി അറിയാന്‍ പുതിയ വെബ്‌സൈറ്റുമായി ഗൂഗിള്‍

യൂട്യൂബിന്റെ പ്രവര്‍ത്തനം എങ്ങനെയെന്ന് ഉപയോക്താക്കളെ പഠിപ്പിക്കാന്‍ പുതിയ വെബ്‌സൈറ്റുമായി ഗൂഗിള്‍. ഹൗ യൂട്യൂബ് വര്‍ക്ക്‌സ്' എന്ന വെബ്സൈറ്റ് ആണ് ഗൂഗിള്‍ തുടങ്ങിയത്. കമ്പനിയുടെ  വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിനൈ കുറിച്ചുള്ള ആളുകളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും സുതാര്യത ഉറപ്പുവരുത്താനുള്ള കമ്ബനിയുടെ നടപടികളുടെ ഭാഗമാണ് ഇത് ആരംഭിച്ചത്.
തെറ്റായ വിവരങ്ങള്‍, പകര്‍പ്പവകാശം, കുട്ടികളുടെ സുരക്ഷ, ഹാനികരമായ ഉള്ളടക്കം എന്നിവ ഉള്‍പ്പെടുന്ന വീഡിയോകളെ യൂട്യൂബ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും കോവിഡ്-19 പ്രതിസന്ധിയോട് അത് എങ്ങനെ പ്രതികരിച്ചുവെന്നും തുടങ്ങിയ ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് സൈറ്റില്‍ വിശദമായ വിവരങ്ങള്‍ ലഭ്യമാണ്. അമേരിക്കയിലാണ് ഈ വെബ്‌സൈറ്റ് ആദ്യം അവതരിപ്പിക്കുക. പിന്നാലെ തന്നെ മറ്റ് രാജ്യങ്ങളിലും വെബ്‌സൈറ്റ് ലഭ്യമാക്കും. ഇതിന് പുറമെ, ഉപയോക്താക്കള്‍ക്ക് യൂട്യൂബിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ധനസമ്ബാദന നയങ്ങളും അറിയാന്‍ വെബ്‌സൈറ്റ് സഹായിക്കും. യൂട്യൂബ് സെര്‍ച്ച്‌, റെക്കമന്റേഷന്‍, ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളും ക്രമീകരണങ്ങളും, സ്വകാര്യത നിയന്ത്രണങ്ങള്‍, പരസ്യ ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച്‌ വെബ്സൈറ്റ് വിവരിച്ചിട്ടുണ്ട്