സ്വർണക്കടത്ത്: യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

സ്വർണക്കടത്ത്: യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു

പേരാമ്പ്ര : സ്വർണ കള്ളക്കടത്ത് സി.ബി.ഐ. അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടും ഒളിവിൽ പോയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി പേരാമ്പ്രയിൽ പ്രതീകാത്മക ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമാക്കിയെന്ന് സമരക്കാർ ആരോപിച്ചു. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നോട്ടീസ് പതിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പി.കെ. രാഗേഷ് പ്രതിഷേധം ഉദ്ഘാടനംചെയ്തു. റഷീദ് പുറ്റംപൊയിൽ, അർജുൻ കറ്റയാട്ട്, കെ.സി. അനീഷ്, റംഷാദ് പാണ്ടിക്കോട്, അമിത്ത് മനോജ് എന്നിവർ നേതൃത്വം നൽകി.