സ്വർണ്ണത്തിന്  160 രൂപ കൂടി; പവന്  40,160 രൂപ

സ്വർണ്ണത്തിന്  160 രൂപ കൂടി; പവന്  40,160 രൂപ

തുടര്‍ച്ചയായി പത്താമത്തെ ദിവസവും സ്വര്‍ണവില കൂടി. ശനിയാഴ്ച പവന് 160 രൂപ കൂടി 40,160 രൂപയായി. 5020 രൂപയാണ് ഗ്രാമിന്റെ വില.

കഴിഞ്ഞദിവസമാണ് പവന്റെ വില 40,000 രൂപതൊട്ടത്. ഒരുവര്‍ഷത്തിനിടെ പവന്‍വലിയില്‍ 14,240 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പണിക്കൂലി(മിനിമം 5%) ജിഎസ്ടി, സെസ് എന്നിവ ഉള്‍പ്പടെ ഒരുപവന്‍ സ്വര്‍ണവാങ്ങുന്നതിന് 44,000 രൂപയിലേറെ വിലനല്‍കേണ്ടിവരും. കോവിഡ് വ്യാപനം ആഗോള സമ്പദ്ഘടനയില്‍ ഉയര്‍ത്തുന്ന ഭീഷണിയാണ് വിലവര്‍ധനവിനുപിന്നില്‍. കോവിഡിനെ പിടിച്ചുകെട്ടാന്‍ വൈകുന്നിടത്തോളം വിലയിലെ വര്‍ധന തുടരാനാണ് സാധ്യത.