പുറമേരി ഫസ്റ്റ് ലൈൻ സെന്ററിലെ പുരോഗതി വിലയിരുത്തി ജില്ലാഭരണകൂടം

പുറമേരി ഫസ്റ്റ് ലൈൻ സെന്ററിലെ പുരോഗതി വിലയിരുത്തി ജില്ലാഭരണകൂടം

പുറമേരി : പുറമേരി പഞ്ചായത്ത് കെ.ആർ. ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്‍റെ പുരോഗതി വിലയിരുത്തി ജില്ലാഭരണകൂടം. ഡെപ്യൂട്ടി കലക്ടർ ലാൻഡ് റവന്യൂ ബിജു, അഡീഷണൽ തഹസിൽദാർ പ്രസിൽ എന്നിവരടങ്ങിയ സംഘമാണ് സ്കൂളിൽ സന്ദർശനം നടത്തിയത്.

50 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്ന് പ്രസിഡൻറ് കെ. അച്യുതൻ പറഞ്ഞു. ടി. സുധീഷ്, മെഡിക്കൽ ഓഫീസർ പ്രദോഷ് കുമാർ, വില്ലേജ് ഓഫീസർ നിർമൽ, ഹെഡ് ക്ലാർക്ക് എൻ. മനോജൻ, ആരോഗ്യ വിഭാഗം പ്രവർത്തകരായ സുരേഷ്, ശ്രീജിത്ത്, റജിമോൻ എന്നിവർ പങ്കെടുത്തു