ട്രീറ്റ്‌മെന്റ് സെന്ററിന് പുതപ്പുകള്‍ നല്‍കി വ്യാപാരി

ട്രീറ്റ്‌മെന്റ് സെന്ററിന് പുതപ്പുകള്‍ നല്‍കി വ്യാപാരി

വളയം : വളയത്ത് ആരംഭിക്കുന്ന ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിന് പുതപ്പുകള്‍ നല്‍കി വ്യാപാരി. വളയത്തെ വ്യാപാരിയായ പേരാമ്പ്രസ്വദേശി അബ്ദുള്‍സലാമാണ് തന്റെ കടയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പുതപ്പുകള്‍ സൗജന്യമായി എഫ്.എല്‍.ടി.സി.ക്ക് നല്‍കിയത്.

പേരാമ്പ്ര മരുതേരി സ്വദേശിയായ അബ്ദുള്‍ സലാം വളയത്ത് ഒറ്റമുറിക്കടയില്‍ അഞ്ചു വര്‍ഷമായി തുണിക്കച്ചവടം നടത്തിവരുകയാണ്. ഇതിനിടെ കോവിഡും ലോക് ഡൗണും കച്ചവടത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും നാടിന് നല്ലതുചെയ്യാന്‍ ഇദ്ദേഹം മടികാണിക്കാറില്ല.

ജന്മംകൊണ്ട് പേരാമ്പ്രക്കാരനാണെങ്കിലും എല്ലാവര്‍ഷവും താന്‍ വ്യാപാരം ചെയ്യുന്ന വളയം ടൗണിലെ വ്യാപാരികള്‍ക്കും െ്രെഡവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ക്കുമായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കാറുണ്ട് അബ്ദുള്‍ സലാം. സലാമിന്റെ സദ്കര്‍മത്തെ വ്യാപാരിവ്യവസായി സമിതിയും നാട്ടുകാരും അഭിനന്ദിച്ചു.